മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസ്: മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

  • 12/01/2024

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മാധ്യമ പ്രവര്‍ത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍റേതാണ് ഉത്തരവ്. കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മറുപടി നല്‍കാൻ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ഹരജി ജനുവരി 22ന് വീണ്ടും പരിഗണിക്കും. ഡിസംബര്‍ പത്തിനാണ് നവകേരള സദസില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ എറണാകുളത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പങ്കുണ്ടെന്നാണ് കേസ്.

Related News