മോദിയുടെ സന്ദര്‍ശനം; 17ന് രാവിലെ 6 മുതല്‍ 9 വരെ ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

  • 12/01/2024

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍. കാലത്ത് 6 മുതല്‍ 9 വരെ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂണ്‍, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.

അന്നത്തെ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗം വിവാഹങ്ങളും പുലര്‍ച്ചെ 5 മുതല്‍ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാഗം അനുമതി നല്‍കിയാല്‍ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. 

Related News