അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

  • 14/01/2024

അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്സ്പ്രസില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. 

ട്രെയിന്‍ കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിനാലുകാരിയോട് ജനറല്‍ കമ്ബാര്‍ട്ടുമെന്റില്‍വച്ച്‌ പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി കായംകുളം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളത്തെ ഇവന്റ് മാനേജ്മെന്റ് കമ്ബനിയിലേക്ക് ജോലിക്കാരെ വിതരണംചെയ്യുന്നയാളാണ് അഭിലാഷ്.

റെയില്‍വേ എസ്‌എച്ച്‌ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Related News