കേരളത്തോടുള്ള കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

  • 14/01/2024

കേരളത്തോടുള്ള കേന്ദ്ര അവഗണനയില്‍ തുടര്‍നടപടികള്‍ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച. രാവിലെ പത്ത് മണ്ക്കാണ് ഓണ്‍ലൈൻ യോഗം തീരുമാനിച്ചിട്ടുള്ളത്.

സാമ്ബത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നത് അടക്കം കേന്ദ്ര നടപടിക്കെതിരെ ദില്ലി സമരത്തിന് സിപിഎം തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കും. ഇടതുമുന്നണി ചര്‍ച്ചക്ക് ശേഷം തീയതി തീരുമാനിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം നേതൃയോഗത്തിലെ ധാരണ.

Related News