കുസാറ്റ് ദുരന്തം: സര്‍വകലാശാല വീഴ്ച വ്യക്തമാക്കി റിപ്പോര്‍ട്ട്

  • 15/01/2024

കുസാറ്റ് ദുരന്തത്തില്‍ സര്‍വകലാശാലയുടെ വീഴ്ച വ്യക്തമാക്കി പൊലീസിന്റെ റിപ്പോര്‍ട്ട്. മതിയായ ആളുകളെ സുരക്ഷക്കായി ചുമതലപ്പെടുത്തിയില്ലെന്നും കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റേഡിയം നിര്‍മാണത്തിലെ അപാകതയും ദുരന്തത്തിന്റെ ആഴം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുസാറ്റില്‍ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളാണ് തൃക്കാക്കര എസിപി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

ദിഷണ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ല. ആയിരം പേരെ മാത്രം ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ തള്ളിക്കയറിയത് നാലായിരം പേര്‍, കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി നടത്തിയത്.ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ സംഘാടകര്‍ പരസ്യം ചെയ്തു.

Related News