പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ ലീക്കായി, സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം, ഗൂഡാലോചനയെന്ന് എസ്‌ഐ

  • 15/01/2024

കൊച്ചി അമ്ബലമേട് പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരാൻ കാരണം പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്നാണ് സൂചന. ഗാര്‍ഹിക പീഡന കേസിലെ പ്രതിയെ എസ്‌ഐ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

ഭാര്യയെ മര്‍ദിച്ചതിന് അറസ്റ്റിലായ പ്രതിയെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നു. കൊച്ചി അമ്ബലമേട് പൊലീസ് സ്റ്റേഷനിലെ ആ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുപോയതില്‍ അന്വേഷണം. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്. പൊലീസുകാര്‍ക്കിടയിലെ ഭിന്നതയാണ് ദൃശ്യങ്ങള്‍ ചോരാന്‍ കാരണമെന്ന വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് അമ്ബലമേട് എസ്‌ഐയും ആരോപിച്ചിരുന്നു.

പൊലീസ് സ്റ്റേഷനില്‍ പൊലീസ് മാത്രം കൈകാര്യം ചെയ്യുന്ന സിസിടിവി ഹാര്‍ഡ് ഡിസ്ക്കില്‍ നിന്ന് എങ്ങനെ ദൃശ്യം ചോര്‍ന്നു എന്നതാണ് സേനയ്ക്കുള്ളിലെ ചോദ്യം. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക സംഘമായി അന്വേഷണം തുടങ്ങി. ചോര്‍ന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെയാണ് കാണുന്നത്. കരിമുകളിലെ മണ്ണു മാഫിയയിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. മണ്ണ് മാഫിയയുമായുള്ള പൊലീസ് ബന്ധം ആരോപിച്ച്‌ രണ്ടാഴ്ട മുന്‍പ് പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടന്നിരുന്നു.

Related News