രാഹുലിനെ പൂട്ടാനുറച്ച്‌ സര്‍ക്കാര്‍; 2 കേസില്‍ കൂടി അറസ്റ്റ്

  • 15/01/2024

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ രണ്ട് കേസില്‍ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കൂടുതല്‍ അറസ്റ്റ്. ജില്ലാ ജയിലില്‍ വച്ച്‌ കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് ചെയ്ത രണ്ട് കേസുകളില്‍ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, മൂന്നു കേസില്‍ ഒരു കേസിലാണ് വീട്ടില്‍ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, രാഹുലിന്റെ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്.

Related News