പുതിയ രണ്ടു കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ജയിലില്‍ തുടരും

  • 16/01/2024

സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പുതിയ രണ്ടു കേസുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യമെടുത്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ രാഹുല്‍ ജയിലില്‍ തുടരേണ്ടിവരും.

ഡിസംബര്‍ 20 ന് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡില്‍ കഴിയുന്നതിനിടെയാണ് രാഹുലിനെ മൂന്നു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തത്. ഈ കേസുകളില്‍ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. 

Related News