കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ച്‌ എഐസിസി

  • 16/01/2024

കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു. എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്. അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്.

19 പേരാണ് പുതുമുഖങ്ങള്‍. ശശി തരൂര്‍ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉള്‍പ്പെടുത്തി.കെസി വേണുഗോപാല്‍ പക്ഷത്തിനാണ് സമിതിയില്‍ മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി 36പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്.

പ്രവര്‍ത്തക സമിതി അംഗമായ ശശിതരൂര്‍, അടൂര്‍ പ്രകാശ്, എംകെ രാഘവൻ, ആൻറോ ആൻറണി, ഹൈബി ഈഡൻ എന്നീ എംപിമാര്‍ സമിതിയിലേക്കെത്തി. എപി അനില്‍കുമാര്‍, സണ്ണിജോസഫ്, റോജി എം ജോണ്‍, ഷാഫി പറമ്ബില്‍ എന്നിവരാണ് പുതുതായെത്തിയ എംഎല്‍എമാര്‍. ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, അജയ് തറയില്‍, വിഎസ് ശിവകുമാര്‍, ശൂരനാട് രാജശേഖരൻ, ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ക്ക് പുറമെ ചെറിയാൻ ഫിലിപ്പും സമിതിയിലുണ്ട്.

വനിതകളുടെ പ്രാതിനിത്യം ഒന്നില്‍ നിന്ന് നാലായി. ഷാനിമോള്‍ ഉസ്മാനെ നിലനിര്‍ത്തിയപ്പോള്‍ പത്മജാ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പികെ ജയല്കഷ്മിയെയും പുതുതായി ചേര്‍ത്തു. നേരത്തെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ച മുൻ കെപിസിസി പ്രസിഡൻ് വിഎം സുധീരനെ വീണ്ടും ഉള്‍പ്പെടുത്തി. പാര്‍ട്ടി യോഗങ്ങളില്‍ സജീവമല്ലാത്ത മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്.

Related News