സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് എത്തി

  • 16/01/2024

ഇന്നലെ വൈകീട്ട് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലേക്ക് എത്തി. ഗസ്റ്റ് ഹൗസില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി നാവിക സേനയുടെ വിമാനത്താവളത്തിലേക്ക് പോയത്. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹം ഗുരുവായൂരിലേക്ക് പോയത്. തൃശ്ശൂര്‍ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെതിയത്. പിന്നീട് റോഡ് മാര്‍ഗം തന്നെ തൃപ്രയാര്‍ ക്ഷേത്രത്തിലേക്കും.


രാവിലെ 8.45നാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടണ്‍ ഐലന്റില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് ഒന്നരയോടെ മറൈൻ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും.

Related News