'ഒളിമ്ബിക് അസോ. സിഇഒ നിയമനത്തില്‍ സമ്മര്‍ദം ചെലുത്തി'; പി.ടി ഉഷക്കെതിരെ ആരോപണവുമായി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍

  • 16/01/2024

പി.ടി. ഉഷക്കെതിരെ ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍. ഒളിമ്ബിക് അസോസിയേഷൻ സി.ഇ.ഒ നിയമനത്തിന് പി.ടി ഉഷ സമ്മര്‍ദം ചെലുത്തിയെന്നും സി.ഇ.ഒയുടെ ശമ്ബളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും ആരോപണം.

ഐ.പി.എല്‍ ടീമായ രാജസ്ഥാൻ റോയല്‍സിന്റെ മുൻ തലവനായ രഘുറാമിനെയാണ് സി.ഇ.ഒയായി നിയമിച്ചത്. ഈ മാസം ആറാം തീയതിയാണ് രഘുറാമിനെ ഒളിമ്ബിക് അസോസിയേഷൻ സി.ഇ.ഒ ആയി നിയമിച്ചത്. 15 എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങളില്‍ 12 പേരും രഘുറാമിനെ നിയമിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

എന്നാല്‍ ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി പി.ടി ഉഷ തീരുമാനമെടുക്കുകയായിരുന്നെന്നും അംഗങ്ങള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് അംഗങ്ങള്‍ പി.ടി ഉഷക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് എതിര്‍പ്പ് മറികടന്നാണ് സി.ഒ.എ നിയമിച്ചതെന്ന കാര്യം പുറത്ത് വന്നത്.

Related News