എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍, എ.ഡി.ജി.പിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതൃപൂജയില്‍ ഉള്‍പ്പെടെ എം.ടിയുടെ വിമര്‍ശനം എം.ടിയുടെ ഭരണകൂട വിമര്‍ശനം.
അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവൻ നായര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആള്‍ക്കൂട്ടം ആയി മാറുന്നു.ഈ ആള്‍കൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നല്‍കുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എം.ടി.വാസുദേവൻ നായരുടെ ഭരണകൂട വിമര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?