എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

  • 17/01/2024

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.നാസര്‍ അബ്ദുല്‍ റഹ്മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

നേരത്തെയുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.ഫ്രറ്റേണിറ്റി പ്രവര്‍ത്തകൻ ബിലാലിനും മര്‍ദനമേറ്റു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്.

Related News