തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ചരിത്രം രചിക്കും: പ്രകാശ് ജാവഡേക്കര്‍

  • 18/01/2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്ന് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. കേരളത്തില്‍ ബിജെപി ചരിത്രം രചിക്കുമെന്നും കേരള പ്രഭാരിയായ ജാവഡേക്കര്‍ കോഴിക്കോട് പറഞ്ഞു. 

2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അത്തരത്തിലൊരു ചിന്ത പോലുമില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെ വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. മോദി 2024 ല്‍ ഹാട്രിക് അടിക്കും. അഴിമതി കേസുകളില്‍ സിപിഎം - ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം വെറും തമാശയാണെന്നും ജാവഡേക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണത്തില്‍ കാര്യമില്ല. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി എടുക്കുന്നതെന്നും ജാവഡേക്കര്‍ പറഞ്ഞു. 

Related News