മഹാരാജാസിലെ സംഘര്‍ഷം; കെഎസ്‍യു പ്രവര്‍ത്തകൻ അറസ്റ്റില്‍

  • 18/01/2024

മഹാരാജാസ് കോളജ് സംഘർഷത്തില്‍ കെഎസ്‍യു പ്രവർത്തകൻ അറസ്റ്റില്‍. ഇജിലാലാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഇജിലാല്‍ എസ്‌എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ എട്ടാം പ്രതിയാണ്. എസ്‌എഫ്‌ഐയുടെ പരാതിയിലാണ് അറസ്റ്റ്. 

കത്തിക്കുത്ത് കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുല്‍ മാലിക്കാണ് കേസിലെ ഒന്നാം പ്രതി. കെഎസ്‍യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സൻട്രല്‍ പൊലീസ് കേസെടുത്തത്.

Related News