മുട്ടില്‍ മരംമുറി കേസ്; കണ്ടുകെട്ടിയ മരങ്ങള്‍ ലേലം വിളിക്കണം; ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

  • 18/01/2024

മുട്ടില്‍ മരംമുറി കേസില്‍ കണ്ടുകെട്ടിയ മരങ്ങള്‍ ലേലം വിളിക്കാൻ അനുമതി തേടിയുള്ള വനം വകുപ്പിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. സൗത്ത് വയനാട് ഡിഎഫ്‌ഒ നല്‍കിയ ഹർജി കല്‍പ്പറ്റ പ്രിസൻപ്പല്‍ സെഷൻസ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. 

നിലവില്‍ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് 104 മരത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. ദീർഘ നാളായി ഇങ്ങനെ കിടക്കുന്നതിനാല്‍ മരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലേലം ചെയ്യാൻ അനുമതി തേടിയത്.

ജോസൂട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികള്‍. പ്രതിഭാഗത്തിന്റെ വാദമാകും ഇന്ന് കോടതി കേള്‍ക്കുക. 

Related News