കേന്ദ്രത്തിനെതിരെ ഒന്നിച്ച്‌ സമരം; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

  • 18/01/2024

കേന്ദ്ര സർക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നു പ്രതിപക്ഷം. സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യു‍ഡിഎഫ് തള്ളി. തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഫെബ്രുവരി എട്ടിനു ഡല്‍ഹിയിലാണ് എല്‍ഡിഎഫ് സമരം. സമരത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് യു‍ഡിഎഫ് വിലയിരുത്തല്‍. 

ഇന്ത്യാ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താഗതിയുള്ള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. സമരം പിണറായി വിജയനാണ് നയിക്കുന്നത്. ജന്തർ മന്തറിലെ സമരത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. 

Related News