'ഡല്‍ഹിയില്‍ ഉള്ളവര്‍ ഇത് കണ്ട് കുലുങ്ങട്ടെ'; മനുഷ്യച്ചങ്ങലയില്‍ കണ്ണിചേര്‍ന്ന് എം മുകുന്ദന്‍; അണിനിരന്ന് പ്രമുഖര്‍

  • 20/01/2024

ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഡല്‍ഹിയോളം എത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അവിടെയുള്ളവര്‍ ഇത് കണ്ടിട്ട് കുലുങ്ങട്ടെ. താന്‍ എപ്പോഴും ഇത്തരം പരിപാടികളില്‍ പങ്കെടുത്ത ആളാണ്. വിവാദവിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍ ഇപ്പോള്‍ ഇല്ലെന്നും മുകുന്ദന്‍ പറഞ്ഞു. മാഹിയിലാണ് അദ്ദേഹം മനുഷ്യച്ചങ്ങലയുടെ ഭാഗമാണ്.

ഇതൊരു ചരിത്ര മൂഹൂര്‍ത്തമാണെന്ന് മുകുന്ദന്‍ പറഞ്ഞു. പലകാര്യങ്ങളിലും കേരളം മുന്നിലാണ്. എന്നാല്‍ കിട്ടേണ്ട കേന്ദ്രവിഹിതം നല്‍കാന്‍ തയ്യാറാവാത്തതിനെതിരെയാണ് ഈ മനുഷ്യച്ചങ്ങലയെന്നും അദ്ദേഹം പറഞ്ഞു. 


Related News