പ്രസവനിര്‍ത്തല്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതി മരിച്ചു; ആരോപണവുമായി കുടുംബം

  • 20/01/2024

പ്രസവ നിർത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 

ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെ യുവതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ ലീഗല്‍ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ആലപ്പുഴ വനിത ശിശു ആശുപത്രിയിലാണ് സംഭവം. ഗുരുതരാവസ്ഥയില്‍ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആശ ഇന്ന് വൈകിട്ടോടെ മരിക്കുകയായിരുന്നു. പോസ്റ്റുമോട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Related News