കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അമ്മക്കും മകള്‍ക്കും പരിക്ക്

  • 20/01/2024

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകള്‍ക്കും പരിക്ക്. എറണാകുളം സ്വദേശി നീതു ജോസ്, മകള്‍ ആൻ മരിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

കക്കയം ഡാമിന് സമീപമുള്ള പാർക്കില്‍ ഇരിക്കുകയായിരുന്ന ഇവരെ കുതിച്ചെത്തിയ കാട്ടുപോത്ത് കുത്തുകയായിരുന്നു. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാൻ വേണ്ടി ഓടുന്നതിനിടെ താഴെ വീണാണ് ആൻ മരിയക്ക് പരിക്കേറ്റത്.

Related News