വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവിനും എട്ടു വയസുകാരിക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

  • 21/01/2024

കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിയ്ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷംന, ഷഹീര്‍, ഷാജിദ(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്യാണം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അക്രമം ഉണ്ടാകാന്‍ കാരണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു. 

ആക്രമണം നടത്തിയ അര്‍ഷാദ്, ഹക്കീം, സൈഫുദീന്‍, ഷജീര്‍ എന്നിവര്‍ക്കെതിരെ വിളപ്പില്‍ശാല പൊലീസ് കേസ് എടുത്തു. 

Related News