'ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കാണ് ശ്രീരാമൻ, തെരഞ്ഞെടുപ്പിലെ തുറുപ്പുചീട്ട്': ടി പത്മനാഭൻ

  • 21/01/2024

ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്ക് ശ്രീരാമന്റെ പേര് ആയിരിക്കുമെന്ന് കഥാകൃത്ത് ടി പത്മനാഭൻ. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനം നിർവഹിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പന ചരക്ക്, വെച്ച ഉടനെ വിറ്റുപോകുന്നത് അത് ശ്രീരാമന്റെ പേരാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കില്‍, പരസ്പരം കാണുമ്ബോള്‍ 'ജയ് ശ്രീറാം' എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കില്‍, അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയുള്ളത്. പാർലമന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കും. ആ സമയത്ത് ഏറ്റവും വലിയ തുറുപ്പു ചീട്ട് രാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. യാതൊരു സംശയവുമില്ല.

Related News