ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്‌ഐയെ സസ്പെന്റ് ചെയ്തു

  • 22/01/2024

തിരുവാഭരണ ഘോഷയാത്രയ്ക്കിടെ ബഹളമുണ്ടാക്കിയ എഎസ്‌ഐയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്ബിലെ എഎസ്‌ഐ ജെസ് ജോസഫിനെയാണ് സസ്‌പെൻഡ് ചെയ്തത്.

തിരുവാഭരണ ഘോഷയാത്രയുടെ മടക്കയാത്രയില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. ഡ്യൂട്ടിക്കിടെ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിക്കുമ്ബോള്‍ ഇയാള്‍ ഓടി രക്ഷപെട്ടിരുന്നു. അന്വേഷണ വിധേയമായാണ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

Related News