കിഫ്‌ബി മസാല ബോണ്ട് കേസില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് തോമസ് ഐസക്ക്. മസാല ബോണ്ട ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) ക്ക് മറുപടി നല്‍കി. തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയില്‍ പറയുന്നു.
കേസില്‍ കഴിഞ്ഞദിവസം ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക് അറിയിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടുകൂടിയാണ് ഏഴുപേജുള്ള മറുപടി ഇ.ഡിയുടെ നോട്ടീസിന് നല്‍കിയിരിക്കുന്നത്.
തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് മുഖ്യമന്ത്രി ചെയർമാനായ ബോർഡാണ്. 17 അംഗ ഡയക്ടർബോർഡാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നു. ധനമന്ത്രിസ്ഥാനം ഒഴിഞ്ഞതോട് കൂടി തനിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും തോമസ് ഐസക് നല്‍കിയ മറുപടിയില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?