ഫ്‌ളാറ്റില്‍ നിന്ന് വീണ് ഐ.ടി. കമ്ബനി ജീവനക്കാരി മരിച്ചു

  • 23/01/2024

കാക്കനാട് ഫ്‌ളാറ്റില്‍ നിന്ന് വീണ് യുവതി മരിച്ചു. ചിറ്റേത്തുകര സെസ്സിനു സമീപത്തെ ശ്വാസ് സൈബര്‍ ഹില്‍സ് ഫ്ലാറ്റില്‍ നിന്ന് വീണ് ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് വിനായകമന്ദിരത്തില്‍ സി. ദേവീലതയാണ് (24) മരിച്ചത്.

യുവതി ഐ.ടി. കമ്ബനി ജീവനക്കാരിയാണ്. ഫ്‌ളാറ്റിന്റെ ഒമ്ബതാം നിലയില്‍ നിന്ന് ഇവർ താഴേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരന്‍ മൃതദേഹം കണ്ടത്. ചിദംബരന്റെയും രാധാമണിയുടെയും മകളാണ്.

Related News