ബസ്സിന് അടിയിലേക്ക് കാര്‍ ഇടിച്ചു കയറി, രണ്ടായി പിളര്‍ന്ന നിലയില്‍: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 23/01/2024

കെഎസ്‌ആർടിസി ബസ്സിന് അടിയിലേക്ക് കാർ ഇ‍ടിച്ചു കയറിയുണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പിളർ‌ന്ന് ബസ്സിന് അകത്തേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർക്ക് പിന്നില്‍ യാത്രക്കാരൻ ഇരുന്നതാണ് രക്ഷയായത്. 

നെടുമ്ബാശേരിയില്‍നിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്സി കാറാണ് അപകടത്തില്‍പ്പെട്ടത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയില്‍ നിർത്തിയിട്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാറിന്റെ ഒരു ഭാഗം പൂർണമായും ബസിനു പിന്നിലേക്ക് ഇടിച്ചുകയറി. ബസിന്റെ പിന്നിലെ ടയറില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ബസിന്റെ അടിയില്‍പ്പെട്ടു പോയ കാറിന്റെ ഭാഗം അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. നെടുമ്ബാശേരി സ്വദേശിയായ കാർ ഡ്രൈവർ ഏബ്രഹാം, ഈരാറ്റുപേട്ട സ്വദേശിയായ യാത്രക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. 

Related News