ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റി

  • 24/01/2024

ദിവസങ്ങളായി നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയ കരടിയെ കാടുകയറ്റി. വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാട്ടിലേക്ക് തുരത്തിയതായി വനംവകുപ്പ് വ്യക്തമാക്കി. നെയ്ക്കുപ്പ ചെഞ്ചടിയില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള വനത്തിലേക്കാണ് കരടിയെ തുരത്തിയത്. കരടി തിരിച്ച്‌ നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായി വനപാലകർ പറഞ്ഞു.

പയ്യമ്ബള്ളിയിലാണ് ആദ്യം കരടിയെ നാട്ടുകാർ കണ്ടത്. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലും കരടി ഇറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തരുവണ കരിങ്ങാരിയിലെ നെല്‍വയലിലും നാട്ടുകാർ കരടിയെ കണ്ടു. വിവരമറിഞ്ഞെത്തിയ വനപാലകർ കരടിയുള്ള സ്ഥലം കണ്ടെത്തിയെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു. 

Related News