വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതി മരിച്ചു. നേപ്പാള്‍ സ്വദേശിയായ രാംകുമാറാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. അയിരൂര്‍ പൊലീസ് കോടതിയില്‍ എത്തിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹരിഹരപുരം എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ ശ്രീദേവിയമ്മ, മരുമകളും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ദീപ, ഹോം നഴ്‌സായ സിന്ധു എന്നിവരായിരുന്നു താമസം. വീട്ടുകാരെ മയക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശിനി ജോലിക്കെത്തിയത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഭക്ഷണത്തിലാണ് മയക്കു മരുന്നു കലര്‍ത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?