ഗവര്‍ണര്‍ പദവിയുടെ അന്തസിന് യോജിക്കാത്ത രീതിയിലാണ് നിയമസഭയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ കുറേക്കാലമായി എടുത്തുകൊണ്ടിരിക്കുന്ന നിലപാട് ഭരണഘടനാപരമായ അദ്ദേഹത്തിന്റെ സ്ഥാനത്തോട് പൊരുത്തപ്പെടുന്ന രീതിയിലല്ല. നിലവിട്ട പെരുമാറ്റമാണ് ഗവര്‍ണര്‍ കാഴ്ചവെക്കുന്നതെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അത് സാങ്കേതിക രീതിയിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. സാധാരണ ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന കീഴ് വഴക്കത്തില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികമായ ഭരണഘടനാ ബാധ്യത നിര്‍വഹിച്ചു എന്നു മാത്രമേ പറയാന്‍ കഴിയൂ. ഗവര്‍ണര്‍ പദവിയില്‍ പൊതുവെ പെരുമാറേണ്ട രീതിയിലല്ല പെരുമാറിയത്. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമരം നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ കേസ് വരെ നിലനില്‍ക്കുന്നുണ്ട്. എംവി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള ഡല്‍ഹിയിലെ സമരത്തില്‍ മാറ്റമില്ല. മുന്‍ തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന്റെ പ്രശ്‌നം വെച്ചുകൊണ്ടു തന്നെയാണ് സമരം. ആ സമരം ശക്തിയായി മുന്നോട്ടു കൊണ്ടുപോകും. ആ സമരത്തിനോടൊപ്പം സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും. സമരം സമ്മേളനമാക്കി മാറ്റിയെന്നത് തെറ്റായ പ്രചാരണമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?