ഭാര്യയെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊന്നു: ഒളിവില്‍ പോയ 72 കാരൻ പിടിയില്‍

  • 27/01/2024

ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി ഒളിവില്‍ പോയ ഭർത്താവ് പിടിയില്‍. പാറക്കടവ് പുളിയനം മില്ലുംപടി ഭാഗത്ത് ബാലൻ (72) ആണ് പൊലീസിന്റെ പിടിയിലായത്. ഭാര്യ ലളിതയെ (62) കഴുത്തില്‍ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോവുകയായിരുന്നു. 

ശനിയാഴ്ച അങ്കമാലിയിലാണ് സംഭവമുണ്ടായത്. കഴുത്തില്‍ കുരുക്കിയ പ്ലാസ്റ്റിക് കയർ സ്വീകരണ മുറിയിലെ സെറ്റിയില്‍ കെട്ടിയ നിലയിലായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകനാണ് ലളിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളില്‍ ഒളിവില്‍ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ഭാര്യയോടുളള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബാലൻ പൊലീസിനോടു പറഞ്ഞത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബാലനെ പിടികൂടിയത്.

Related News