കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ

  • 28/01/2024

കൈവിട്ട് കേസില്‍ പിടിയിലായ മുഖ്യപ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ച്‌ എന്‍ഐഎ. ഇതിനായി കോടതിയില്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. 

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച്‌ 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.

Related News