കുടുംബവഴക്ക്; ഭാര്യയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

  • 28/01/2024

പാലക്കാട് കോട്ടായിയില്‍ ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Related News