'ഗണ്‍ മാൻ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല'- നിയമസഭയിലും ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

  • 29/01/2024

നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാൻ മർദ്ദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ചോദ്യത്തിനു ഉത്തരമായി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എംഎല്‍എമാരായ ഉമ തോമസ്, കെ ബാബു, ടി സിദ്ദിഖ് എന്നിരുടെ ചോദ്യത്തിനാണ് അദ്ദേഹം രേഖാമൂലം മറുപടി നല്‍കിയത്. 

ജനാധിപത്യ സമരങ്ങള്‍ക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ചുമതലയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ തടസപ്പെടുത്തി.

വാഹനത്തിനു നേരെ ആക്രമണം സംഘടിപ്പിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിച്ചതും വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറിയെന്ന പരാതിയും ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി.

Related News