കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു;19 പേരെ രക്ഷപ്പെടുത്തി

  • 29/01/2024

സോമാലിയന്‍ സായുധ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന കപ്പല്‍ അല്‍ നെമിയെയാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സുമിത്ര രക്ഷപ്പെടുത്തിയത്.

കൊച്ചി തീരത്ത് നിന്ന് 800 മൈല്‍ അകലെ വെച്ചായിരുന്നു സംഭവം. ബോട്ടിലെ 19 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ നാവികസേന നടത്തുന്ന രണ്ടാമത്തെ വിജയകരമായ ആന്റി പൈറസി ഓപ്പറേഷനാണിത്. ഓപ്പറേഷനില്‍ ഇന്ത്യന്‍ നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ പങ്കെടുത്തു.

Related News