ഹജ്ജ്: യാത്രക്കാരുടെ പട്ടികയായി, കേരളത്തില്‍നിന്ന് ജനറല്‍ വിഭാഗത്തില്‍ 11,942 പേര്‍ക്ക് അവസരം

  • 29/01/2024

ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രാലയത്തിലാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തില്‍നിന്ന് ജനറല്‍ വിഭാഗത്തില്‍ 11,942 പേര്‍ക്കാണ് അവസരം. 70 വയസ്സ് വിഭാഗത്തില്‍നിന്നുള്ള 1,250 പേരെയും പുരുഷ മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍നിന്ന് 3,584 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ മൊത്തം 16,776 പേര്‍ക്ക് സംസ്ഥാനത്തുനിന്ന് ഹജ്ജിന് അവസരംകിട്ടും.

ഇവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ (https://www.hajcommittee.gov.in/) ലഭ്യമാണ്. കവര്‍ നമ്ബര്‍ ഉപയോഗിച്ച്‌ അപേക്ഷകര്‍ക്ക് പരിശോധിക്കാം. സംസ്ഥാനത്തുനിന്ന് ഇക്കുറി 24,748 പേരാണ് അപേക്ഷിച്ചത്. ബാക്കിയുള്ള 8,008 പേരെ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും.

Related News