59 കാരന്റെ നഗ്നചിത്രം പകര്‍ത്തി, അഞ്ചുലക്ഷം തട്ടി; ദമ്ബതികള്‍ ഉള്‍പ്പെടെ ഹണിട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍

  • 31/01/2024

ഹണി ട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍. ദമ്ബതികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. അഞ്ചു ലക്ഷം രൂപയാണ് സംഘം 59 കാരനില്‍ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. പരോപകാര മനോഭാവമുള്ളയാളാണ് തട്ടിപ്പു സംഘത്തിന്റെ കെണിയില്‍പ്പെട്ടത്.

28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ത്ഥിയാണെന്നും, തനിക്ക് ലാപ്‌ടോപ് വേണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതുപ്രകാരം ലാപ്‌ടോപ് വാങ്ങാനായി മംഗലൂരുവിലെത്തി. ഹോട്ടലില്‍ വെച്ച്‌ യുവതിക്കൊപ്പം നിര്‍ത്തി ഹണിട്രാപ്പ് സംഘം നഗ്നചിത്രം പകര്‍ത്തി.

Related News