പി സി ജോര്‍ജും ജനപക്ഷവും ബിജെപിയില്‍; ഇത്തവണ അഞ്ചു സീറ്റ് നേടുമെന്ന് പ്രഖ്യാപനം

  • 31/01/2024

ജനപക്ഷം പാര്‍ട്ടിയും പി സി ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്തു വെച്ചാണ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അഞ്ചു സീറ്റ് നേടുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി സി ജോര്‍ജിന്റെ മകനുമായ അഡ്വ. ഷോണ്‍ ജോര്‍ജും, ജനപക്ഷം പാര്‍ട്ടി സെക്രട്ടറി ജോര്‍ജ് ജോസഫും ബിജെപി ദേശീയ നേതാക്കളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍, അനില്‍ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.

വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി പി സി ജോര്‍ജ് കൂടിക്കാഴ്ച നടത്തും.

Related News