പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു

  • 31/01/2024

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തിയെന്നും വളര്‍ത്തുമൃഗത്തെ ആക്രമിച്ചു കൊന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. 

പുലര്‍ച്ചെ നാലരയോടെയാണ് തൊഴുത്തിന്റെ പിറകില്‍ കെട്ടിയ കിടാവിനെ കടുവ ആക്രമിച്ചത്. പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റ് തെളിച്ച്‌ ഒച്ച വെച്ചതിനെ തുടര്‍ന്നാണ് കടുവ പിന്‍മാറിയത്. കിടാവിനെ ഉപേക്ഷിച്ച്‌ കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. 

Related News