സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

  • 01/02/2024

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്. അതില്‍ വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. 

ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ജനസംഖ്യാ കണക്കെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മന്ത്രി രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന് മുല്‌സിം ലീഗിലെ ഡോ. എംകെ മുനീറാണ് ആവശ്യമുന്നയിച്ചത്. ശ്രദ്ധക്ഷണിക്കലിലൂടെയാണ് വിഷയം മുന്നോട്ടുവെച്ചത്. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കേണ്ടെന്നും എംകെ മുനീര്‍ അഭിപ്രായപ്പെട്ടു.

Related News