വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി.
ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സ്‌കൂളുകള്‍ക്ക് ജാഗ്രത നിർദേശം നല്‍കി. സ്കൂളില്‍ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടില്‍ നിന്നു ഇറങ്ങാത്തവർ പുറപ്പെടരുതെന്നും നിർദേശമുണ്ട്.
മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. നാഗർഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. മാനന്തവാടി നഗരത്തില്‍ നിന്ന് 3 കിലോമീറ്റർ അകലെയാണ് പയോട്. പായോട് നിന്ന് മാനന്തവാടി ഗവ. കോളേജിലേക്ക് 7oo മീറ്റർ ദൂരമാണുള്ളത്. അതേസമയം, ആന മാനന്തവാടി നഗരത്തിലേക്ക് നീങ്ങുകയാണ്. കെഎസ്‌ആർടിസി ഡിപ്പോക്ക് സമീപത്തേക്കാണ് നീങ്ങുന്നത്. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?