സ്കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ആറു വയസുകാരന്‍ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

  • 02/02/2024

റാന്നിയില്‍ സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. റാന്നി പ്ലാങ്കമണ്‍ ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി ആരോണ്‍ പി വര്‍ഗീസാണ് മരിച്ചത്. ആറ് വയസായിരുന്നു. സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. 

സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരിക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടര്‍ന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിനുശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി.

അവിടെ വച്ച്‌ കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയും കൂടുതല്‍ ചികിത്സയ്ക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെവച്ച്‌ ഏകദശം പത്ത് മണിയോടെയാണു കുഞ്ഞിന്റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചതെന്നാണ് എഫ്‌ഐആര്‍.

Related News