മാനന്തവാടിക്ക് അശ്വാസം, കാട്ടാനയെ മയക്കുവെടിവച്ചു; ബന്ദീപ്പൂരിലേക്ക് മാറ്റും

  • 02/02/2024

വയനാട് മാനന്തവാടിയില്‍ ഭീതിപരത്തിയ കാട്ടാന തണ്ണീർക്കൊമ്ബനെ മയക്കുവെടിവച്ചു. രണ്ടാമത്തെയും നാലാമത്തെയും മയക്കുവെടിയാണ് ആനയ്ക്കേറ്റത്. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച്‌ അനിമല്‍ ആംബുലൻസില്‍ കയറ്റാനുള്ള നടപടി ആരംഭിച്ചു. ബന്ദീപ്പൂർ വനമേഖലയിലേക്കായിരിക്കും ആനയെ കൊണ്ടുപോവുക.

ആനയുടെ വലത്തെ കാലിനാണ് വെടിയേറ്റത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ച്‌ ഓടിയില്ല. മയക്കുവെടിയേറ്റ സ്ഥലത്തുതന്നെ തുടരുന്ന ആനയുടെ അടുത്തേക്ക് കുങ്കിയാനകളെ എത്തിക്കും. വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചായിരിക്കും തണ്ണീർക്കൊമ്ബനെ ആംബുലൻസില്‍ കയറ്റുക. ആനയുടെ ആരോഗ്യനില പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വൈദ്യസംഘം.

Related News