തണ്ണീര്‍ കൊമ്ബന്‍: പോസ്റ്റ്‌മോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം, അന്വേഷിക്കാന്‍ വിദഗ്ധ സമിതി

  • 03/02/2024

വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്ബ് തന്നെ ആന ചരിഞ്ഞതായും മന്ത്രി പറഞ്ഞു. 

സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച്‌ വ്യക്തതയുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച്‌ സുതാര്യമായി അന്വേഷണം നടക്കും. വിജിലന്‍സിന്റെയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമാണ് അന്വേഷിക്കുക. 

Related News