പള്ളിപ്പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീ പിടിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  • 03/02/2024

പള്ളിപ്പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീ പിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയില്‍ ദിവാകരൻ മകൻ ശ്രീകാന്താണ് മരിച്ചത്.

25 വയസ്സായിരുന്നു. 27ന് തൃശൂര്‍ പരിയാരം കപ്പേളക്ക് സമീപം ഇറച്ചി വാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്. അമ്ബ് പെരുന്നാളിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കം ശ്രീകാന്തിരുന്ന ബൈക്കിന് മുകളിലേക്ക് വീണ് തീ പിടിക്കുകയായിരുന്നു.

Related News