ഹൈറിച്ച്‌ കേസ് വ്യാജമെന്ന് പ്രതികള്‍: സമാനമായ 19 തട്ടിപ്പുകള്‍, 3 കേസുകളില്‍ ശിക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍

  • 03/02/2024

ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കമ്ബനി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചേര്‍പ്പ് പൊലീസ് എടുത്ത കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മുന്‍കൂര്‍ പണം വാങ്ങിയത് നിക്ഷേപമല്ല. ബഡ്‌സ് ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മണിചെയിന്‍ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളാണ് ഹൈറിച്ച്‌ കമ്ബനി ഉടമകളായ കെ ഡി പ്രതാപനും, ഭാര്യ ശ്രീനയും. സ്ഥിരം സാമ്ബത്തിക കുറ്റവാളികളാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിചാരണക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 

Related News