ലോക്‌സഭ തെരഞ്ഞെടുപ്പ്: രണ്ടിടത്ത് പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

  • 04/02/2024

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, കേരളത്തില്‍ രണ്ടിടത്ത് പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനാണ് കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ യോജിപ്പിലെത്തിയത്. സ്ഥാനാര്‍ഥിയാവാന്‍ താത്പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് തൃശൂരില്‍ ചേര്‍ന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ധാരണയായത്. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായി ആര് വരണമെന്നതായിരുന്നു അജണ്ട. ആലപ്പുഴയിലും കണ്ണൂരിലും പുതിയ സ്ഥാനാര്‍ഥികള്‍ വരണമെന്ന കാര്യത്തില്‍ യോഗം ധാരണയില്‍ എത്തി. എന്നാല്‍ ഈ രണ്ടു മണ്ഡലങ്ങളിലും പുതുമുഖങ്ങളെ നിര്‍ത്തണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിന് പുറമേ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നാലംഗ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ എം എം ഹസന്‍, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. സിറ്റിങ് എംപിമാരുമായി ഉപസമിതി കൂടിക്കാഴ്ച നടത്തും. ഓരോ ജില്ലയിലെയും പ്രധാന ഭാരവാഹികളുമായും ചര്‍ച്ച നടത്തും. മണ്ഡലങ്ങളില്‍ ജയസാധ്യത കുറവുള്ള എംപിമാരെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി സൂക്ഷ്മമായി പരിശോധിക്കും.

Related News