നാലുമാസം മുമ്ബ് 70 ലക്ഷം രൂപ ലോട്ടറിയടിച്ചു; വ്യാപാരി കടയില്‍ തൂങ്ങിമരിച്ച നിലയില്‍

  • 04/02/2024

കാസര്‍കോട് നെല്ലിക്കുന്നില്‍ വ്യാപാരിയെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച്‌ റോഡിലെ രാംപണ്ണ ഷെട്ടി - ഭവാനി ദമ്ബതികളുടെ മകന്‍ വിവേക് ഷെട്ടിയാണ് മരിച്ചത്. 37 വയസ്സായിരുന്നു.

വിവേകിന്റെ ബേക്കറി കടയ്ക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവേക് ഷെട്ടിക്ക് നാലു മാസം മുമ്ബ് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം അടിച്ചിരുന്നു. ഇയാള്‍ക്ക് സാമ്ബത്തിക പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Related News