മദ്യപാനത്തിനിടെ തര്‍ക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  • 04/02/2024

ഏങ്ങണ്ടിയൂര്‍ അഞ്ചാം കല്ലില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്ബില്‍ മോഹനന്റെ മകന്‍ മിഥുന്‍ (28) ആണ് മരിച്ചത്. 

തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മിഥുന് കുത്തേറ്റത്. ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ, പുറത്തിറങ്ങിയപ്പോള്‍ ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് മിഥുനെ കുത്തിയതെന്ന് പറയുന്നു.

ആഴത്തില്‍ കുത്തേറ്റ യുവാവിന്റെ കുടല്‍ പുറത്തു വന്നിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചിലരെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Related News