ചെയിൻ പൊട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

  • 04/02/2024

ബൈക്ക് അപകടത്തില്‍ രണ്ട് സ്കൂള്‍ വിദ്യാർത്ഥികള്‍ മരിച്ചു. പള്ളം മറ്റത്തില്‍ സ്വദേശി ജോഷ്വ ജോയല്‍, ചെട്ടിക്കുന്ന് സ്വദേശി അബിഗേല്‍ എന്നിവരാണ് മരിച്ചത്. പാക്കില്‍ ധർമശാസ്താ ക്ഷേത്രത്തിനു സമീപം പവർ ഹൗസ് ജംക്ഷനില്‍ വച്ച്‌ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. 

ബൈക്കിന്റെ ചെയിൻ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ ബൈക്ക്, എതിർ ദിശയില്‍ നിന്നും എത്തിയ പിക്കപ്പില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ജോഷ്വ സംഭസ്ഥലത്തുവച്ചുതന്നെ മരിച്ചു. മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് അബിഗേല്‍ മരിച്ചത്. ജോഷ്വ പത്താം ക്ലാസ് വിദ്യാർത്ഥിയും അബിഗേല്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയുമാണ്.

Related News