സംസ്ഥാന ബജറ്റ്; ധനമന്ത്രിക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച്‌ ഭക്ഷ്യമന്ത്രി, കടുത്ത അതൃപ്‌തി

  • 05/02/2024

സംസ്ഥാന ബജറ്റില്‍ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനില്‍. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റില്‍ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ‌‍ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനില്‍ വിസമ്മതിച്ചു. അതേസമയം, ബജറ്റിലെ അതൃപ്‌തി കെഎൻ ബാലഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി അനില്‍. 

സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതില്‍ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ.അനില്‍ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചെന്നാണ് പരാതി. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാർക്കും ബജറ്റിനോട് എതിർപ്പുണ്ട്. വകുപ്പുകള്‍ക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി.

അതേസമയം, പ്ലാൻ ബിയില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര അവഗണന തുടർന്നാലാണ് പ്ലാൻ ബിയെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് കൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Related News